മയക്കുമരുന്നിന്റെ വിപണത്തിനും ഉപയോഗത്തിനും വ്യാപനത്തിനുമെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് ന്റെ ഭാഗമായ തൂഫാന്‍ കെയറിന്റെ ഉദ്‌ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രയില്‍ നടക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തൂഫാന്‍ കെയറിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും.
ലഹരിക്ക് അടിമപ്പെട്ടുപോയവരെ കുറ്റവാളികളായി കാണാതെ തികഞ്ഞ അനുഭാവത്തോടെയും കരുതലോടെയും നിയമപരമായ സംരക്ഷണം നല്‍കി അവരെ ചികല്‍സിച്ചു ഭേദമാക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് പുനരധിവസിപ്പിക്കാനുമുള്ള ബൃഹൃത്തായ പദ്ധതിയാണിത്.
ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ജേക്കബ്ബ് ജോര്‍ജ്ജ് പാലയ്ക്കാപ്പള്ളില്‍ അധ്യക്ഷനായിരിക്കും. ഫാ. വര്‍ഗീസ് പൊന്തേപ്പള്ളി സ്വാഗതമാശംസിക്കും. ഫാ. ആന്റോ ചേരംതുരുത്തി, അങ്കമാലി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റീത്താപോള്‍, കൗണ്‍സില്‍ ബിജി റെജി, മെഡിക്കല്‍ സൂപ്രണ്ട് സ്റ്റിജി ജോസഫ്, പ്രൊ. സെബാസ്റ്റ്യന്‍ ജെ പെങ്ങംപറമ്പില്‍ എന്നിവര്‍ ആശംസകള്‍ നേരും.








